ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

(www.kl14onlinenews.com)
(22-Aug-2023)

ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പുതിയങ്ങാടി സ്വദേശി പി കെ ഫവാസ് (27) ആണ് മരണപ്പെട്ടത്. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി ഒമ്പതരയോടെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. ആശുപത്രിയിലായിരുന്ന ഭാര്യ ഫായിസയെ സന്ദര്‍ശിച്ച് യശ്വന്ത്പൂര്‍ ട്രെയിനില്‍ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. പയ്യന്നൂരിലായിരുന്നു ഫവാസിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിന്‍ വേഗത കുറച്ച സമയത്ത് ചാടി ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post