(www.kl14onlinenews.com)
(10 -Aug-2023)
ബെംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ബിനീഷിനെതിരായ വിചാരണക്കോടതി നടപടികൾക്ക് കർണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.
ലഹരിക്കേസിൽ പ്രതിയല്ലാത്തതിനാൽ ഇഡി അന്വേഷിക്കുന്ന കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനീഷ് ബെംഗളുരു സിറ്റി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ജൂൺ 16 ന് വിചാരണക്കോടതി ഈ ആവശ്യം തള്ളി. ഇത് ചോദ്യം ചെയ്ത് ബിനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് നിരീക്ഷിച്ചു. അന്തിമ വാദം തീരുന്നതു വരെ വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
2020 ഒക്‌ടോബർ 29ന് ചോദ്യം ചെയ്യാനെന്ന പേരിൽ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി നാടകീയമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിനീഷിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്കെതിരേയാണ് NDPS നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുള്ളത്. ബിനീഷിനെതിരേ NDPS കുറ്റമില്ല, പകരം PMLA പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഒന്നാം പ്രതി മുഹമ്മദ് അനൂപിന് ബിനീഷ് നല്‍കിയ 40 ലക്ഷം രൂപ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചു എന്നായിരുന്നു റ്റി സെഷൻസ് കോടതിയുടെ നിരീക്ഷണം
Post a Comment