സ്കൂൾ വിദ്യാർത്ഥി ഫർഹാസിന്റെ അതിധാരുണ മരണം; ആരോപണ വിധേയരായ പോലീസുകാർക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം: മുസ്ലിം ലീഗ്

(www.kl14onlinenews.com)
(29-Aug-2023)

സ്കൂൾ വിദ്യാർത്ഥി ഫർഹാസിന്റെ അതിധാരുണ മരണം; ആരോപണ വിധേയരായ പോലീസുകാർക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം: മുസ്ലിം ലീഗ്
ഉപ്പള:കുമ്പള പോലീസ് കാറിനെ പിന്തുടർന്നുണ്ടായ അപകടത്തിൽ ധാരുണമായി മരണപ്പെട്ട അംഗഡിമുഗർ സ്കൂളിലെ ഫർഹാസിന്റെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്വോഗസ്ഥർക്കെതിരെ കൊല കുറ്റത്തിന് കേസ് എടുത്ത് സർവീസിൽ നിന്നും പിരിച്ച് വിടണമെന്ന് മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെയും ജനറൽ സെക്രട്ടറി എ കെ ആരിഫും ആവശ്യപ്പെട്ടു.
നിയമ വിരുദ്ധമായ വാഹന പരിശോധനയ്കിടയിലാണ് അപകടമുണ്ടായതന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടും കുറ്റക്കാരായ പൊലീസ്‌ കാർക്കെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് ചില മേലുദ്യോഗസ്ഥരായ പോലീസ് ഓഫീസർമാർ ശ്രമിക്കുന്നതെന്നും, കാരണക്കാരായാ പോലീസുകാർക്കെതിരെ നടപടിയെടുക്കുന്നത് വരെയും നിയമപരമായും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും നേതാക്കന്മാർ പ്രസ്ഥാവനയിൽ കൂട്ടിച്ചേർത്തു

Post a Comment

Previous Post Next Post