സർക്കാർ ജനകീയ സമരങ്ങളോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കണം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ

(www.kl14onlinenews.com)
(19-Aug-2023)

സർക്കാർ ജനകീയ സമരങ്ങളോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കണം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ
കാഞ്ഞങ്ങാട്: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കാസറഗോഡും തുടർന്ന് കാഞ്ഞങ്ങാടും പന്തൽ കെട്ടി 580 ദിവസമായി നടത്തി വരുന്ന സമരത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ പൊളിച്ച് നീക്കിയ അധികാരികളുടെ നടപടിയിൽ എയിംസ് ജനകീയ കൂട്ടായ്മ ശക്തമായി പ്രതിഷേധിച്ചു.
കാസറഗോഡ് ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ തുറന്ന് കാട്ടി കൊണ്ടുള്ള കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകുക തന്നെ ചെയ്യുമെന്നും രാഷ്ട്രീയ സാമുദായിക വർഗ്ഗ വിവേചനമില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന എയിംസ് ജനകീയ കൂട്ടയ്മയുടെ ജനകീയ സമരത്തെ ഇല്ലാതാക്കാൻ ഒരു പന്തൽ പൊളിച്ച് നീക്കിയത് കൊണ്ട് മാത്രം സാധിക്കില്ലെന്നും ജനകീയ സമരങ്ങളോടുള്ള അധികാരികളുടെ അസഹിഷ്ണുത അവസാനിപ്പിക്കണമെന്നും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഓഫീസിൻ്റെ മൂക്കിനു താഴെ അനധികൃതമായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഉണ്ടായിട്ടും അതൊന്നും കാണാത്ത അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന്നും സമരങ്ങൾ നടത്താൻ കൂട്ടായ്മ നിർബന്ധിതമാകുമെന്നും കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Post a Comment

Previous Post Next Post