മുക്കൂട് സ്‌കൂളിലെ കുട്ടികളൂം ഇനി ശുദ്ധീകരിച്ച ജലം കുടിക്കും; കാൽ ലക്ഷം രൂപയുടെ കാരുണ്യ സ്പര്ശവുമായി ബദർ ചാരിറ്റി സെന്റർ

(www.kl14onlinenews.com)
(19-Aug-2023)

മുക്കൂട് സ്‌കൂളിലെ കുട്ടികളൂം ഇനി ശുദ്ധീകരിച്ച ജലം കുടിക്കും; കാൽ ലക്ഷം രൂപയുടെ കാരുണ്യ സ്പര്ശവുമായി ബദർ ചാരിറ്റി സെന്റർ
അജാനൂർ : മുക്കൂട് ജി എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി കാൽ ലക്ഷം രൂപ ചിലവിൽ വാട്ടർ ഫിൽറ്റർ നൽകി മാതൃകയായി മുക്കൂട് കാരക്കുന്നിലെ ബദർ ചാരിറ്റി സെന്റർ . കഴിഞ്ഞ ഒരു പാട് വർഷങ്ങളായി നിശബ്ദ ചാരിറ്റി പ്രവർത്തനം നടത്തി വരികയാണ് മുക്കൂടിലെ യുവാക്കളുടെ കൂട്ടായ്മയായ ബദർ ചാരിറ്റി സെന്റർ . നാട്ടിലും വിദേശത്തും കമ്മിറ്റിയുള്ള സംഘടനയ്ക്ക് ഇതിനകം തന്നെ സമൂഹത്തിലെ നിരവധി പേരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ സാധിച്ചിട്ടുണ്ട് . നിലവിൽ ഫിൽറ്റർ ഉപയോഗിച്ച് ശുദ്ധീകരിക്കാത്ത വെള്ളമാണ് സ്‌കൂളിലെ കുട്ടികൾ കുടിക്കുന്നത് . ഇത് മനസ്സിലാക്കിയാണ് മുഴുവൻ വിദ്യാർത്ഥികൾക്കും ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി വാട്ടർ ഫിൽറ്റർ സ്ഥാപിക്കാൻ കൂട്ടായ്മ മുന്നോട്ട് വന്നത് . കൂട്ടായ്മയിലെ ഭൂരിഭാഗം ആളുകളും മുക്കൂട് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും കൂടിയാണ് . അത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഈ പ്രവർത്തനത്തിൽ ഇരട്ടി സന്തോഷം ഉണ്ടെന്ന് കൂട്ടായ്മ പ്രവാസി പ്രതിനിധി ഹക്കീം കാരക്കുന്ന് പറഞ്ഞു . സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക കെ ശൈലജ ടീച്ചർ കൂട്ടായ്മ പ്രതിനിധി കലന്തർ ഷായിൽ നിന്നും ഫണ്ട് ഏറ്റു വാങ്ങി . പിടിഎ പ്രസിഡണ്ട് റിയാസ് അമലടുക്കം , ജനപ്രതിനിധികളായ എം ബാലകൃഷ്ണൻ , എം ജി പുഷ്പ , ഹാജറ സലാം , എസ് എം സി ചെയർമാൻ എം മൂസാൻ , മദർ പിടിഎ പ്രസിഡണ്ട് റീന രവി , അഭിലാഷ് കുന്നത്ത് കടവ് , വലീദ് , സുബൈർ കെ കെ , തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

Previous Post Next Post