പേരുമാറ്റത്തിനൊരുങ്ങി റെയിൽവേ സ്റ്റേഷനുകൾ; ആദ്യഘട്ടത്തില്‍ 725 സ്‌റ്റേഷനുകള്‍

(www.kl14onlinenews.com)
(July -21-2023)

പേരുമാറ്റത്തിനൊരുങ്ങി റെയിൽവേ സ്റ്റേഷനുകൾ; ആദ്യഘട്ടത്തില്‍ 725 സ്‌റ്റേഷനുകള്‍

ന്യൂഡൽഹി: ചെറിയ റെയിൽവേ സ്റ്റേഷനുകളെ എളുപ്പം തിരിച്ചറിയാനായി തൊട്ടടുത്തുള്ള അറിയപ്പെടുന്ന സ്റ്റേഷനുകളുടെ പേരിൽ പുനർനാമകരണം നടത്താനൊരുങ്ങി റെയിൽവേ. സ്റ്റേഷൻ തിരച്ചിൽ എളുപ്പമാക്കുക എന്നതാണ് ലക്ഷ്യം.

സ്റ്റേഷനുകളുടെ പേര് മാറ്റില്ലെങ്കിൽക്കൂടി വെബ്‌സൈറ്റിലും മറ്റും തിരയുമ്പോൾ തൊട്ടടുത്തുള്ള വലിയ നഗരത്തിന്റെ പേരിനുതാഴെയായിട്ടായിരിക്കും ഇവ ലഭ്യമാകുക. റെയിൽവേ വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമെല്ലാം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഈ മാറ്റം ദൃശ്യമാകും.

പലപ്പോഴും അറിയപ്പെടാത്ത പ്രദേശങ്ങളിലെ റെയിൽവേ സ്റ്റേഷനുകളുടെ പേര് ഭൂരിഭാഗം യാത്രക്കാരിലും ആശയക്കുഴപ്പമുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 175 നഗരങ്ങളിലായി 725 സ്റ്റേഷനുകളാണ് ഇത്തരത്തിൽ ബന്ധിപ്പിക്കുന്നത്. വിനോദസഞ്ചാരപ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഇത് സഹായകമാകുമെന്നും യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുമെന്നും റെയിൽവേ പറഞ്ഞു. വെള്ളിയാഴ്ചമുതൽ ലഭ്യമാകും.

Post a Comment

Previous Post Next Post