കടലേറ്റം രൂക്ഷം; തൃക്കണ്ണാട് തീരത്ത് കടൽഭിത്തി തകർന്നു

(www.kl14onlinenews.com)
(July -21-2023)

കടലേറ്റം രൂക്ഷം;
തൃക്കണ്ണാട് തീരത്ത് കടൽഭിത്തി തകർന്നു
തൃക്കണ്ണാട് :തൃക്കണ്ണാട് കടൽത്തീരത്ത് ക്ഷേത്രമണ്ഡപത്തിന്റെ സുരക്ഷിതത്വത്തിനും കടലേറ്റം തടയുന്നതിനും നിർമിച്ച താൽക്കാലിക കടൽഭിത്തി ജിയോ ബാഗ് ഒരു ഭാഗം തകർന്നു. ഇറിഗേഷൻ വകുപ്പ് ഒന്നര മാസം മുൻപ് നിർമിച്ചതാണ് ഇത്. മണ്ഡപത്തിനു പടി‍ഞ്ഞാറു ഭാഗം മുകളിലെ പാളിയാണ് കടലെടുത്തത്. തൃക്കണ്ണാട്, ബേക്കൽ ഫിഷറീസ് സ്കൂൾ പരിസരം എന്നിവിടങ്ങളിൽ അതിശക്തമായ നിലയിൽ കടലേറ്റ ഭീഷണിയുണ്ടെന്നു സമീപവാസികൾ പറഞ്ഞു. തൃക്കണ്ണാട് കടപ്പുറത്ത് പള്ളിവേട്ട മണ്ഡപം സമീപം 55 മീറ്റർ നീളത്തിൽ 20 ലക്ഷം രൂപ ചെലവിട്ടാണ് ജിയോ ബാഗ് ഭിത്തി നിർമിച്ചത്. മണ്ഡപത്തിനു പടി‍‍ഞ്ഞാറു ഭാഗം മേൽഭാഗത്തെ 20 മീറ്ററോളം നീളത്തിലുള്ള ജിയോബാഗ് പാളി യാണ് കടലെടുത്തത്. ഇതിന്റെ തെക്കു ഭാഗം 15 മീറ്റർ മേൽപാളി ജിയോബാഗ് വീഴാനിരിക്കുന്നു. ഇതിനു തെക്കു ഭാഗം കര 10 മീറ്ററോളം ഉള്ളിൽ 1 മീറ്ററോളം ഉയരത്തിൽ കടൽ തുരന്നു എടുത്തിട്ടുമുണ്ട്. മണ്ഡപത്തിനു തൽക്കാലം ഭീഷണിയില്ലെന്നു നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post