(www.kl14onlinenews.com)
(July -12-2023)
സാന്ത്വന മേഖലയിൽ
അജാനൂർ : സാന്ത്വന മേഖലയിൽ എസ്.വൈ.എസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ . മുക്കൂടിൽ എസ്.വൈസ്.എസ് സാന്ത്വനവും , മിംസ് ഹോസ്പിറ്റൽ കണ്ണൂരും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ക്യാമ്പിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്തു . രാവിലെ പത്ത് മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് രണ്ട് മണിയോട് കൂടി അവസാനിച്ചു . ക്യാംപിലെത്തിയവർക്ക് ഷുഗർ, പ്രഷർ, ഇ സി ജി തുടങ്ങിയവ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകി . മിംസ് ഹോസ്പിറ്റലിന്റെ മൊബൈൽ ക്ലിനിക്ക് തന്നെ എത്തിയത് കൊണ്ട് ജനങ്ങൾക്ക് ക്യാമ്പ് വലിയ ഉപകാരമായതായി ക്യാമ്പിൽ പങ്കെടുത്ത അബ്ദുല്ല ഹാജി പറഞ്ഞു . രാജുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി .
സാന്ത്വനം യൂണിറ്റ്പ്രസിഡന്റ് സയീദ് സഖാഫി അധ്യക്ഷം വഹിച്ച ചടങ്ങിന് ക്യാമ്പ് ഡയറക്ടർ റിയാസ് അമലടുക്കം സ്വാഗതവും , സാന്ത്വനം പ്രവാസി ഘടകം പ്രസിഡന്റ് കെ കെ അഷ്‌റഫ് നന്ദിയും പറഞ്ഞു .
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സന്ദേശം കൈമാറി .സയ്യിദ് ഹമീദ് അൻവർ അഹ്ദൽ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി . സയ്യിദ് ജാഫർ സാദിഖ് തങ്ങൾ , ശിഹാബ് സഖാഫി , ഗഫൂർ ഹാജി , എം ബാലകൃഷ്ണൻ , ചിത്താരി അബ്ദുല്ല ഹാജി , ബഷീർ മങ്കയം , ഹനീഫ കെ.വി , ഗംഗാധരൻ മുക്കൂട് , ഹമീദ് മുക്കൂട് , എം.എം.കെ.കെ കുഞ്ഞഹമ്മദ് , ഹമീദ് ബാങ്ക് ,കരീം അൽ അമീൻ, സ്വാലിഹ് ഹാജി പൂച്ചക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment