(www.kl14onlinenews.com)
(July -12-2023)
തൃശൂര്‍ വേലൂരില്‍ സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പണിക്കവീട്ടില്‍ രാജന്‍- വിദ്യ ദമ്പതികളുടെ മകള്‍ ദിയ (8) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ദിയ.
വൈകിട്ട് സ്‌കൂള്‍ വിട്ട് വാനില്‍ വീടിന് മുമ്പിലാണ് കുട്ടി വന്നിറങ്ങിയത്. സ്‌കൂള്‍ വാനിറങ്ങിയ ഉടനെ കുട്ടി റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി സ്‌കൂള്‍ വാനിന് മുമ്പിലൂടെ റോഡ് മുറിച്ച് കടന്നത് ഡ്രൈവര്‍ അറിഞ്ഞില്ല. വാഹനം മുന്നോട്ടേടുത്തപ്പോള്‍ കുട്ടി ഇടിയേറ്റ് താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment