അവയവ ദാനത്തിന്‍റെ പേരിൽ പണം തട്ടിപ്പ്: കാസർകോട് സ്വദേശി അറസ്റ്റിൽ

(www.kl14onlinenews.com)
(July -13-2023)

അവയവ ദാനത്തിന്‍റെ പേരിൽ പണം തട്ടിപ്പ്: കാസർകോട് സ്വദേശി അറസ്റ്റിൽ

കൊ​ച്ചി: അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി രോ​ഗി​ക​ളി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും പ​ണം ത​ട്ടി​യ കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. കാ​സ​ർ​കോ​ട് ബ​ലാ​ൽ വി​ല്ലേ​ജി​ലെ പി.​കെ. സ​ബി​നാ​ണ്​ (25) ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്തെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ ക​ര​ൾ ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള വ്യ​ക്തി​യു​ടെ സ​ഹാ​യ​ത്തി​നാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ ന​ൽ​കി​യ വാ​ർ​ത്ത ക​ണ്ടാ​ണ് സ​ബി​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​യാ​ൾ രോ​ഗി​ക്ക് ക​ര​ൾ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ര​ക്ത​ഗ്രൂ​പ് വേ​റെ​യാ​യ​തി​നാ​ൽ രോ​ഗി​യോ​ട് അ​നു​യോ​ജ്യ​മാ​യ ര​ക്ത​ഗ്രൂ​പ്പു​ള്ള സു​ഹൃ​ത്തി​നെ പ്ര​തി ത​ന്‍റെ പേ​രി​ൽ ലാ​ബി​ൽ അ​യ​ച്ച് റി​പ്പോ​ർ​ട്ട് സം​ഘ​ടി​പ്പി​ക്കു​ക​യും രോ​ഗി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വി​ശ്വാ​സം ആ​ർ​ജി​ച്ച് അ​വ​രി​ൽ​നി​ന്ന് പ​ണം ത​ട്ടു​ക​യു​മാ​യി​രു​ന്നു. ര​ണ്ട് വൃ​ക്ക​യും ത​ക​രാ​റി​ലാ​യ മ​റ്റൊ​രു രോ​ഗി​ക്ക് വൃ​ക്ക വാ​ഗ്ദാ​നം ചെ​യ്ത് രോ​ഗി​യു​ടെ ര​ക്ത​ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് പോ​കു​ന്ന ര​ക്ത​ഗ്രൂ​പ് അ​ട​ങ്ങി​യ ബ​യോ​ഡേ​റ്റ വ്യാ​ജ​മാ​യി നി​ർ​മി​ച്ചും ഇ​യാ​ൾ പ​ണം അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ പ്ര​തി വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ​താ​യും സൂ​ച​ന​യു​ണ്ട്. ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബ്രി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ക്സ്. തോ​മ​സ്, സാം ​ലെ​സി, വി​ജ​യ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ന​സീ​ർ, സി​ഘോ​ഷ്, ദി​നൂ​പ്, സൈ​ജു, സ​നു​ലാ​ൽ, സു​ജി​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Post a Comment

Previous Post Next Post