(www.kl14onlinenews.com)
(July -16-2023)
വര്‍ക്കലയില്‍ കുടുംബവഴക്കിനിടെ
വര്‍ക്കലയില്‍ കുടുംബവഴക്കിനിടെ 56കാരിയെ തലയ്ക്കടിച്ച് കൊന്നു. വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ കമ്പി വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. വര്‍ക്കല കളത്തറ സ്വദേശിനി ലീനാമണിയാണ് (56) കൊല്ലപ്പെട്ടത്. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
വീട്ടില്‍ സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. അതിനിടെ വീട്ടില്‍ ഉണ്ടായിരുന്ന കമ്പി വടി ഉപയോഗിച്ച് ലീനയുടെ ഭര്‍ത്താവിന്റെ രണ്ടു സഹോദരന്മാര്‍, ലീനയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതയായ ലീനയെ ഉടന്‍ തന്നെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post a Comment