ഡ്രൈവറില്ലാ വാഹനങ്ങൾക്കായി ലോക ചാലഞ്ച് മത്സരിക്കുന്നത് ബസുകൾ; 27 കമ്പനികൾ പങ്കെടുക്കും


(www.kl14onlinenews.com)
(July -14-2023)

ഡ്രൈവറില്ലാ വാഹനങ്ങൾക്കായി ലോക ചാലഞ്ച് മത്സരിക്കുന്നത് ബസുകൾ; 27 കമ്പനികൾ പങ്കെടുക്കും
ദുബായ്':സിലിക്കൺ ഒയാസിസിൽ യാത്രയ്ക്കിടെ ചിലപ്പോൾ നമ്മൾ മറികടക്കുന്നത് ഡ്രൈവറില്ലാ ബസുകളെയാകും.

സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്കായി നടത്തുന്ന മൂന്നാമത് ലോക ചാലഞ്ചിൽ ഇത്തവണ ബസുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. 2030 ആകുമ്പോഴേക്കും ദുബായിലെ പൊതുഗതാഗതത്തിൽ 25% ഡ്രൈവറില്ലാ വാഹനങ്ങളാക്കുക എന്ന ആർടിഎയുടെ ലക്ഷ്യത്തിലേക്കുള്ളതാണ് ഈ പരീക്ഷണ ഓട്ടങ്ങൾ. പ്രമുഖ വാഹന നിർമാതാക്കളും പ്രാദേശിക അക്കാദമികളും അടക്കം 27 കമ്പനികളാണ് ഇത്തവണത്തെ ചാലഞ്ചിൽ പങ്കെടുക്കുന്നത്. വിജയിക്കുന്ന വൻകിട വാഹന നിർമാണ കമ്പനിക്ക് 20 ലക്ഷം ഡോളറും പുതു സംരംഭകർക്ക് 3 ലക്ഷം ഡോളറുമാണ് സമ്മാനം. അക്കാദമിക് വിഭാഗത്തിൽ സർവകലാശാലകൾ, എൻജിനീയറിങ് സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയാണ് പങ്കെടുക്കുന്നത്. സെപ്റ്റംബർ 26, 27 തീയതികളിൽ സ്വയം നിയന്ത്രിത വാഹാനങ്ങൾക്കായുള്ള രാജ്യാന്തര സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കും.

Post a Comment

Previous Post Next Post