ഷാജന്‍ സ്‌കറിയ കേരള പൊഷാജന്‍ സ്‌കറിയ കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി;പി.വി അൻവർ എംഎൽഎ ഡിജിപിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി

(www.kl14onlinenews.com)
(July -14-2023)

ഷാജന്‍ സ്‌കറിയ കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി;പി.വി അൻവർ എംഎൽഎ
ഡിജിപിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി

മലപ്പുറം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നാരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു.

രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ അതീവ രഹസ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കമ്മ്യൂണിക്കേഷന്‍ മെസേജുകള്‍ ചോര്‍ത്തുന്ന ഇയാളുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. ഇയാളും ബന്ധുക്കളും സഹോദരങ്ങളും ഇടയ്ക്കിടെ വിദേശയാത്രകള്‍ നടത്തുന്നത് ഇത്തരം വഴികളിലൂടെ ചോര്‍ത്തുന്ന മെസ്സേജുകള്‍ മറ്റിടങ്ങളിലേക്ക് കൈമാറാനാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും എംഎല്‍എ പരാതിയില്‍ ഉന്നയിക്കുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യാവസായികള്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്‌തോയെന്ന് സംശയിക്കണമെന്നും പി വി അന്‍വര്‍ പരാതിയില്‍ ചൂണ്ടികാട്ടി.

ഹാക്ക് ചെയ്യുന്ന മെഷീനറികളും കംപ്യൂട്ടര്‍ സോഫ്‌റ്റ്വെയറുകളും പൂനെയിലെ രഹസ്യകേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സഹോദരന്മാരാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഷാജന്‍ സ്‌കറിയയുടെ ഭാര്യ യുകെയില്‍ താമസിച്ച് ഇവിടെ നിന്നും ചോര്‍ത്തിയെടുക്കുന്ന അതീവ രഹസ്യ സന്ദേശങ്ങള്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് കൈമാറി പണം സമ്പാദിക്കുന്നതിന്റെ കേന്ദ്ര ബിന്ദുവാണെന്നും പി വി അന്‍വര്‍ ആരോപിച്ചു.

Post a Comment

Previous Post Next Post