യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരും: രൂക്ഷവിമർശനവുമായി പിവി അൻവർ‌

(www.kl14onlinenews.com)
(July -14-2023)

യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരും: രൂക്ഷവിമർശനവുമായി പിവി അൻവർ‌
തിരുവനന്തപുരം: യൂട്യൂബ് ചാനലുകൾക്കെതിരെ രൂക്ഷവിമർശനവുമായി പിവി അൻവർ‌ എംഎൽ‌എ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ ആരോപിച്ചു. യൂട്യൂബർമാർ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കുന്നതായും മതേതര കേരളം നശിപ്പിക്കുന്നതിന് അവർക്കൊരു വേവലാതിയുമില്ലെന്നും അൻവർ കുറ്റപ്പെടുത്തി.

‘യഥാർത്ഥ മാദ്ധ്യമങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ജനാധിപത്യം നല്ലരീതിയിൽ മുന്നോട്ട്പോകാൻ അവർ വേണം. എന്നാൽ മാദ്ധ്യമ പ്രവർത്തനം അധിക്ഷേപമായി മാറുകയും വ്യക്തിഹത്യയായി മാറുകയും പണമുണ്ടാക്കാനുള്ള മാർഗമായും ബ്ലാക്ക് മെയിൽ ചെയ്യാനുള്ള മാർഗമായി മാറ്റുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരാണ് യൂട്യൂബർമാർ.’ അൻവർ ആരോപിച്ചു.

മുസ്ലീമിനെക്കുറിച്ച് പറഞ്ഞാൽ കേരളത്തിലെ ഹിന്ദു കാണും. എന്താണ് പറഞ്ഞതെന്നറിയാൻ മുസ്ലീം അത് കാണും. ക്രിസ്‌ത്യാനികളും കാണും. ഹിന്ദുക്കളെക്കുറിച്ചും അങ്ങനെ തന്നെ. ചാനൽ വഴി വർഗീയത വിളമ്പിയാൽ വ്യൂവർഷിപ്പ് കൂടും. അതുവഴി പണമുണ്ടാക്കാം എന്നതാണ് ലക്ഷ്യം. എന്നാൽ ഇവരുടെ പ്രവർത്തി കൊണ്ട് നമ്മുടെ നാട് നശിക്കുകയാണെന്നതിൽ ഇവർക്ക് യാതൊരു പ്രശ്‌നവുമില്ല’, അൻവർ വ്യക്തമാക്കി.

‘അവരുമായി ബന്ധപ്പെട്ട മുഴുവൻ വാർത്തകളും നമ്മൾ എടുത്തുകൊണ്ടിരിക്കുകയാണ്. യൂട്യൂബ് മാദ്ധ്യമങ്ങളുടെ വീഡിയോകൾ, അവർ ബ്ലാക്ക്മെയിൽ ചെയ്‌ത് പണം തട്ടിയ സംഭവങ്ങളും എല്ലാം എടുക്കും ഒരു പരമ്പരയായി തന്നെ ഇവരുടെയൊക്കെ വ്യക്തിത്വം കേരളത്തിലെ ജനത കാണാൻ പോവുകയാണ്. ഞാൻ സത്യം മാത്രമേ പറയൂവെന്നാണ് ഷാജൻ സ്‌കറിയ എപ്പോഴും പറയാറ്. എന്നാൽ ഇവരൊക്കെ പറയുന്നതിൽ സത്യമെന്ന രണ്ടക്ഷരമല്ലാതെ സത്യത്തിന്റെ ഒരു കണിക പോലുമില്ല’, അൻവർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post