(www.kl14onlinenews.com)
(July -04-2023)
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; രണ്ട് മരണം; കാസർകോടും, കണ്ണൂരും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് മരണം. കാസർഗോഡും പാലക്കാടും ആണ് മരണം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ ഒരാളെ കാണാതായി. ഇടുക്കിയിൽ ഒരു വീട് പൂർണമായും തകർന്നു. സംസ്ഥാനത്ത് 137 വീടുകൾ ഭാഗികമായും തകർന്നു.
കനത്ത മഴയെ തുടർന്ന് കാസർകോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കൊളേജുകൾക്ക് അവധി ബാധകമല്ല. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്
കേരളത്തിൽ ലഭിക്കേണ്ട മഴയുടെ ശരാശരിയുടെ ഇരട്ടിയിൽ അധികം രണ്ട് ദിവസത്തിനിടെ ലഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനിടെ കാസർഗോഡ് 17 സെമീറ്ററും കോട്ടയത്ത് 15 സെന്റീ മീറ്ററിനു മുകളിലും മഴ ലഭിച്ചു. കണ്ണൂർ കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്.
Post a Comment