ദേശീയ ഡോക്ടർ ദിനത്തിൽ ചൗക്കി സന്ദേശം ഡോ.എ.വി. ഭരതനെ ആദരിച്ചു

(www.kl14onlinenews.com)
(July -04-2023)

ദേശീയ ഡോക്ടർ ദിനത്തിൽ ചൗക്കി സന്ദേശം ഡോ.എ.വി. ഭരതനെ ആദരിച്ചു
കാസർകോട് : നീണ്ട 48 വർഷം ഡോക്ടറായി സേവനമനുഷ്ടിച്ചു വരുന്ന ഡോ. എ.വി. ഭരതനെന്ന ജനകീയ ഡോക്ടറിനെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ദേശീയ ഡോക്ടർ ദിനത്തിൽ ആദരിച്ചു. കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ ജനച്ച ഡോ: ഭരതൻ 1975 ൽ എം.ബി.ബി.എസ്. കരസ്ഥമാക്കി. 1977 ൽ കേരള ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജനായി ജോലിയിൽ പ്രവേശിച്ചു. പാണത്തൂർ ഉദുമ ഗവ: ആശുപത്രികളിലെ സേവനത്തിനു ശേഷം നേത്ര ചികിത്സയിൽ ഉപരിപഠനം നേടി. കൊയിലാണ്ടി കാസറഗോഡ് താലൂക്ക് ആശുപത്രികളിലെ സേവനത്തിനു ശേഷം കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു. 21 വർഷം സൗദി അറേബ്യയിലെ റിയാദിൽ സഫ മക്കാ പോളിക്ലിനിക്ക് ഗ്രൂപ്പിൽ മെഡിക്കൽ ഡയറക്ടറായും നേത്ര ചികിത്സാ സ്പെഷ്യലിസ്റ്റായും പ്രവർത്തിച്ചു. കഴിഞ്ഞ 2 വർഷമായി കാസറഗോഡ് നേത്ര ചികിത്സാ ക്ലിനിക് നടത്തിവരുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ സജീവാംഗമാണ്. ഗാന്ധിമാർഗ്ഗം, സമാധാന ലഹരി വിരുദ്ധ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഇന്നും സജീവമാണ് . സന്ദേശ ഗ്രന്ഥാലയം പ്രവർത്തകർ ക്ലിനിക്കിലെത്തിയാണ് ഡോക്ടറിനെ ആദരിച്ചത്. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ .സമദ് സി.എ, നാജിദ. വിഷ്ണു, അദ് നൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post