പള്ളിക്കര റെയിൽവേ ഗേറ്റ് അടക്കുന്നു; മേൽപാലംവഴി ഗതാഗത ക്രമീകരണം

(www.kl14onlinenews.com)
(July -20-2023)

പള്ളിക്കര റെയിൽവേ ഗേറ്റ് അടക്കുന്നു; മേൽപാലംവഴി ഗതാഗത ക്രമീകരണം
കാ​സ​ർ​കോ​ട്​: നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ ഗ​താ​ഗ​ത​ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണി​ത്. നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര റെ​യി​ൽ​വേ ഗേ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ടു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. റെ​യി​ൽ​വേ ഗേ​റ്റ് വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ട​ച്ചി​ടും.

യാ​ത്ര​ക്കാ​ർ പ​ള്ളി​ക്ക​ര മേ​ൽ​പാ​ലം വ​ഴി​യു​ള്ള ബ​ദ​ൽ റൂ​ട്ട് ഉ​പ​യോ​ഗി​ക്ക​ണം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ ക്ര​മീ​ക​ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ വ​ഴി​തി​രി​ച്ചു​വി​ട​ൽ പ്രാ​ബ​ല്യ​ത്തി​ൽ തു​ട​രും.

എ​ല്ലാ യാ​ത്ര​ക്കാ​രും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും വ​ഴി​തി​രി​ച്ചു​വി​ട​ൽ അ​ട​യാ​ള​ങ്ങ​ളും ട്രാ​ഫി​ക് പൊ​ലീ​സ് ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. പൊ​ലീ​സി​നെ അ​ധി​ക​മാ​യി വി​ന്യ​സി​ക്കാ​ൻ ട്രാ​ഫി​ക് പൊ​ലീ​സി​നും ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

പ്ര​ധാ​ന ക​വ​ല​ക​ളി​ലും ആ​ക്സ​സ് പോ​യി​ന്‍റു​ക​ളി​ലും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​കും. ശ​രി​യാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നാ​യി ത​ന്ത്ര​പ്ര​ധാ​ന​ സ്ഥ​ല​ങ്ങ​ളി​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും.

Post a Comment

Previous Post Next Post