(www.kl14onlinenews.com)
(July -20-2023)
മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ച ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് 4 ന് കാങ്‌പോപി ജില്ലയിലാണ് സംഭവം നടന്നത്.
രണ്ട് സ്ത്രീകളെ ജനക്കൂട്ടത്തിന് മുന്നിൽ നഗ്നരാക്കിയെന്നാണ് പരാതി. അക്രമത്തെ തുടർന്ന് ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു ഇവർ. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. ഇരയുടെ സഹോദരൻ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്‌തെന്ന് 19 വയസ്സുകാരിയായ പെൺകുട്ടി പറഞ്ഞു.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സംഭവത്തെ വിമർശിച്ചു. "മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യാ ടുഡേയോട് സംസാരിച്ച മുഖ്യമന്ത്രി, വീഡിയോ സംസ്ഥാന സർക്കാർ സ്വമേധയാ സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പറഞ്ഞു.
“ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഇന്ന് വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ഞാൻ പോലീസിനോട് ആവശ്യപ്പെട്ടു. വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചാൽ അവർക്കെതിരെയും നടപടിയെടുക്കും" മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന് നൽകിയ പരാതിയിൽ കാംഗ്‌പോപി ജില്ലയിൽ മെയ് 4 സംഭവം നടന്നത്. എന്നാൽ ജൂൺ 21 ന് തൗബാൽ ജില്ലയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റവാളികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ട്.
"മൂന്ന് സ്ത്രീകളെയും അവരുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും ജനക്കൂട്ടത്തിന് മുന്നിൽ നഗ്നരാക്കുകയും ചെയ്തു," എഫ്‌ഐആറിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 4 ന്, എകെ റൈഫിൾസ്, എസ്എൽആർ, ഇൻസാസ്, .303 റൈഫിൾസ് തുടങ്ങിയ അത്യാധുനിക ആയുധങ്ങളുമായി ഏകദേശം 800-1,000 വ്യക്തികൾ മണിപ്പൂരിലെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു.
കടകൾ കൊള്ളയടിക്കുകയും സ്വത്തുക്കളും വീടുകളും നശിപ്പിക്കുകയും ചെയ്തതു. മീതേയ് ലീപുൺ, കംഗ്ലെയ്പാക് കൻബ ലുപ്, അറംബായ് തെങ്കോൾ, വേൾഡ് മെയ്തേയ് കൗൺസിൽ തുടങ്ങിയ സംഘടനകളിൽപ്പെട്ട മെയ്തേയ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ബഹളത്തിനിടയിൽ, രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും - അടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെട്ടു. എന്നാൽ ഒരുകൂട്ടം ആളുകൾ ഇവരെ തട്ടിക്കൊണ്ടുപോയി.
ഒരാളെ കൊലപ്പെടുത്തി. മൂന്ന് സ്ത്രീകളെ നഗ്നരാക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. 19 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. തടയാൻ ശ്രമിച്ചപ്പോൾ അവളുടെ സഹോദരൻ കൊല്ലപ്പെട്ടു. പിന്നീട് സ്ത്രീകൾ രക്ഷപെടുകയായിരുന്നു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ വിമർശിച്ചു
നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ മുഖ്യപ്രതി അറസ്റ്റിൽ. കാങ്‌പോപി ജില്ലയിലാണ് സംഭവം. കലാപകാരികൾ രണ്ട് മാസം മുൻപ് മൂന്ന് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ പ്രകടനം നടത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറലായതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. മുഖ്യപ്രതിയായ ഹെറാദാസ് (32) ആണ് അറസ്റ്റിലായത്. വീഡിയോ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവ ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനായി 12 ഓളം ടീമുകളെ രൂപീകരിച്ചിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം സമൂഹമാധ്യമത്തിൽ വീഡിയോ വൈറലായതിന് പിന്നാലെ മണിപ്പൂരിലെ മലയോര മേഖലകളിൽ സംഘർഷം നിലനിൽക്കുകയാണ്.
മണിപ്പൂർ സ്ത്രീകളെ നഗ്നരായി പ്രകടനം നടത്തി
പോലീസിന്റെ റിപ്പോർട്ട് പ്രകാരം. സംഭവദിവസം 800-1000-ത്തോളം ആളുകൾ അത്യാധുനിക ആയുധങ്ങളുമായി ബി.ഫൈനോം ഗ്രാമത്തിൽ പ്രവേശിക്കുകയായിരുന്നു. മെയ്തേയ് സംഘടനയിലെ അംഗംങ്ങളെണെന്ന് സംശയിക്കുന്ന ഇവർ വീടുകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു.
ആക്രമണത്തിനിടെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പടുന്ന ഗ്രാമവാസികയാൽ ഒരു സംഘം കാട്ടിലേക്ക് പലായനം ചെയ്തു. ഇവരെ പിന്നീട് നോങ്‌പോക്ക് സെക്‌മായി പോലീസ് സംഘം രക്ഷപ്പെടുത്തുകയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നതിടെ കലാപകാരികൾ തട്ടിക്കൊണ്ടുപോയതായി ഇന്ത്യാ ടുഡേ എൻഇയിൽ റിപ്പോർട്ട് ചെയ്യുന്നു.
ഈ സ്ത്രീകളെയാണ് ഇവർ നഗ്നരാക്കി പ്രകടനം നടത്തിയത്. സ്ത്രീകളിൽ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഇരയുടെ സഹോദരൻ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി 19 വയസ്സുകാരിയായ പെൺകുട്ടി പറഞ്ഞു.
സംഭവത്തെ തികച്ചും മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി, താൻ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായി സംസാരിച്ചിട്ടുണ്ടെന്നും നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചതായും പറഞ്ഞു.
Post a Comment