ബിയര്‍കുപ്പി പൊട്ടിച്ച് ഭീഷണിപ്പെടുത്തി; തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, നാടകീയ രംഗങ്ങൾ

(www.kl14onlinenews.com)
(July -14-2023)

ബിയര്‍കുപ്പി പൊട്ടിച്ച് ഭീഷണിപ്പെടുത്തി; തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, നാടകീയ രംഗങ്ങൾ

തൃശൂർ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. റെയിൽവെ സ്റ്റേഷനിൽ നിന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് പെൺകുട്ടിയെ യുവാവ് തട്ടികൊണ്ടുപോയത്. പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഛത്തിസ്ഗഡില്‍ നിന്ന് ഒളിച്ചുവന്നവരാണ് പെണ്‍കുട്ടിയും യുവാവും.

കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിന്റെ സമീപത്തുനിന്ന് മാറ്റി. റെയിൽവെ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിൽ വെച്ച് അധികൃതർ പെൺകുട്ടിയോട് സംസാരിക്കുമ്പോഴാണ് സംഭവം നടന്നത്.

യുവാവ് പൊട്ടിച്ച ബിയർ കുപ്പി ചൈൽഡ് ലൈൻ അംഗങ്ങളുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുമായി രക്ഷപ്പെടുകയുമായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിനിടെ കുപ്പിച്ചില്ല് കൊണ്ട് ചൈൽഡ് ലൈൻ അംഗത്തിന് വിരലിന് പരുക്കേറ്റു. അതേസമയം, ഇരുവരേയും കണ്ടെത്താൻ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post