തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

(www.kl14onlinenews.com)
(July -06-2023)

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മ്മന്‍ സംസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍ നിന്നാണ് കുരങ്ങിനെ പിടികൂടിയത്.
ജൂണ്‍ 13 നാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. സിംഹങ്ങള്‍ക്ക് ഒപ്പം തിരുപ്പതി വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു കൊണ്ടു വന്ന ഹനുമാന്‍ കുരങ്ങുകളില്‍ ഒന്നാണ് ചാടിപ്പോയത്.

കൂടുതുറക്കുന്നതിനിടെ സംഭവിച്ച വീഴ്ച്ചയാകാം കുരുങ്ങ് ചാടിപ്പോകാന്‍ കാരണമെന്നായിരുന്നു വിലയിരുത്തല്‍. പിന്നാലെ മൃഗശാല അധികൃതര്‍ കുരങ്ങിനെ തിരഞ്ഞിറങ്ങി. എന്നാല്‍ രക്ഷപ്പെട്ട കുരങ്ങ് അടുത്ത ദിവസം തന്നെ തിരികെ മൃഗശാലയിലെ മരത്തിലേക്കെത്തി. പക്ഷേ താഴേക്ക് ഇറങ്ങാന്‍ തയാറായിരുന്നില്ല. ഇണയെ കാണിച്ചിട്ടും ഇഷ്ടഭക്ഷണം കാണിച്ചിട്ടും കുരങ്ങ് മരത്തില്‍ തന്നെ തുടരുകയായിരുന്നു.

Post a Comment

Previous Post Next Post