പ്രണയപ്പക; നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മുന്‍ കാമുകന് ആജീവനാന്തം തടവ് ശിക്ഷ

(www.kl14onlinenews.com)
(July -06-2023)

പ്രണയപ്പക; നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മുന്‍ കാമുകന് ആജീവനാന്തം തടവ് ശിക്ഷ
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മുന്‍ കാമുകന് ആജീവനാന്തം തടവ് ശിക്ഷ., 21 കാരിയായ ജാസ്മീന്‍ കൗറാണ് കൊല്ലപ്പെട്ടത്. 2021 മാര്‍ച്ചിലാണ് പ്രതിയായ താരിക്‌ജോത് സിംഗ് യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രണയബന്ധം അവസാനിപ്പിച്ചതിലുളള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിംഗ് കൊലക്കുറ്റം സമ്മതിച്ചു.

21 കാരിയായ കൗറിനെ 2021 മാര്‍ച്ച് 5 ന് സിംഗ് അവളുടെ ജോലിസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടു പോയതായാണ് news.com.au റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ കാറിന്റെ ഡിക്കിയില്‍, കൗറിനെ കേബിള്‍ വയര്‍ കൊണ്ട് ബന്ധിച്ച് 650 കിലോമീറ്ററിലധികം പ്രതി കൊണ്ടുപോയി. യുവതിയുടെ കഴുത്തില്‍ മുറിപ്പെടുത്തി, എന്നാല്‍ മരണപ്പെടുന്നത്ര ആഴത്തില്‍ ആയിരുന്നില്ല ഈ മുറിവ്. തുടര്‍ന്ന് സൗത്ത് ഓസ്ട്രേലിയയിലെ റിമോട്ട് ഫ്‌ലിന്‍ഡേഴ്സ് റേഞ്ചിലെ ഒരു സ്ഥലത്ത് അവളെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരിക്‌ജോത് സിംഗ് തന്നെ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് ജാസ്മിന്‍ കൗര്‍ കൊല്ലപ്പെട്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജാസ്മീന്‍ കൗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ താരിജ്യോത് ആരോപണം നിഷേധിച്ചിരുന്നു. അവള്‍ ആത്മഹത്യ ചെയ്തുവെന്നും പിന്നീട് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യം വിചാരണ നേരിടുന്നതിന് മുമ്പ് സിംഗ് കുറ്റം സമ്മതിക്കുകയായിരുന്നു.

Post a Comment

Previous Post Next Post