അബ്ദുല്‍ നാസര്‍ മഅദനിക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തും; മന്ത്രി അഹമദ് ദേവര്‍ കോവില്‍

(www.kl14onlinenews.com)
(July -07-2023)

അബ്ദുല്‍ നാസര്‍ മഅദനിക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തും; മന്ത്രി അഹമദ് ദേവര്‍ കോവില്‍

കൊച്ചി: കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച് മന്ത്രി അഹമദ് ദേവര്‍ കോവില്‍. ജാമ്യവ്യവസ്ഥയില്‍ ഇളവ് കിട്ടി നാട്ടിലെത്തിയ മഅദനി ഇന്ന് വൈകിട്ട് ബെംഗളുരുവിലേക്ക് മടങ്ങാനാരിക്കെയാണ് മന്ത്രിയുടെ സന്ദര്‍ശനം. മഅദനിക്ക് സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്ന് പി.ഡി.പി ആരോപിച്ചിരുന്നു. ഇത്തരം ആക്ഷേപം ഉയരുന്നതിനിടയിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് ലഭിച്ചില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. മഅദനിയുടെ ആരോഗ്യാവസ്ഥ മോശം നിലയിലാണ്. യാത്ര ചെയ്യാനാകാത്ത അവസ്ഥയിലാണ്. കോടതി വിധി മാനിച്ചാണ് ഇന്ന് പോകുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. കര്‍ണാട സര്‍ക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.

Post a Comment

Previous Post Next Post