കൊച്ചിയില്‍ അമ്മയെ മകന്‍ ഫ്ലാറ്റില്‍വെച്ച് വെട്ടിക്കൊന്നു

(www.kl14onlinenews.com)
(July -07-2023)

കൊച്ചിയില്‍ അമ്മയെ മകന്‍ ഫ്ലാറ്റില്‍വെച്ച് വെട്ടിക്കൊന്നു

കൊച്ചിയില്‍ അമ്മയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് മകന്‍ വെട്ടിക്കൊന്നു. മണിക്കൂറുകളോളം വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് അമ്മയെ വെട്ടിക്കൊന്നത്. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാമിനെ(52) മരട് പൊലീസ് അറസ്റ്റ് ചെയ്തു. അകത്തെ മുറിയിൽ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ. മുഖവും രഹസ്യഭാഗങ്ങളും വെട്ടി നശിപ്പിച്ച നിലയിലായിരുന്നു. വിനോദിനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. അക്രമാസക്തനായിരുന്ന വിനോദിനെ പണിപ്പെട്ടാണു കീഴ്പ്പെടുത്തിയത്.
രാവിലെ മുതൽ മകൻ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. അവര്‍ വിവരം ഡിവിഷൻ കൗൺസിലർക്ക് കൈമാറി. കൗണ്‍സിലര്‍ വിളിച്ചു പറഞ്ഞതുപ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തി. പക്ഷെ  പ്രശ്നം ഒന്നുമില്ലെന്നു  മകന്‍ പറഞ്ഞതു വിശ്വസിച്ചു പൊലീസ് മടങ്ങി. വൈകിട്ടായതോടെ വീടിനുള്ളിൽനിന്നു ബഹളം കേട്ടു. കരച്ചിലും സാധനങ്ങൾ തല്ലിത്തകർക്കുന്നതുമായ ശബ്ദം കേട്ടപ്പോള്‍  കൗൺസിലർ വീണ്ടും അറിയിച്ചതനുസരിച്ച് പൊലീസ് എത്തി. 

വീട് തുറക്കണമെങ്കിൽ രേഖാമൂലം എഴുതി നല്‍കണമെന്ന്  പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്  എഴുതി നൽകി.  വാതില്‍ അടച്ചതിനാല്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടി രാത്രി എട്ടോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അമ്മയെ മകന്‍ കൊലപ്പെടുത്തിയതായി കണ്ടത്.

Post a Comment

Previous Post Next Post