(www.kl14onlinenews.com)
(July -21-2023)
കൊല്‍ക്കത്ത: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ചുവടുവെച്ചുകൊണ്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ ബിജെപിയെ കടന്നാക്രമിച്ചു. ബിജെപി വിരുദ്ധ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ്(ഇന്ത്യ) പക്ഷത്ത് നിന്നാണ് മമതയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതാണ് സഖ്യം.
‘ബേട്ടി ബച്ചാവോ, ബേട്ടീ പഠാവോ (പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ)” എന്ന ബിജെപിയുടെ വാഗ്ദാനത്തിന് എന്ത് സംഭവിച്ചുവെന്ന് മമത ചോദിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും ഒക്ടോബര്‍ 2 ന് ഡല്‍ഹിയില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും മമത പറഞ്ഞു.
ബംഗാളില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമത്തെക്കുറിച്ച് പരാമര്‍ശിച്ച ബാനര്‍ജി, ഇത് മൂന്ന് പതിറ്റാണ്ടിന്റെ ഇടത് ഭരണത്തിന്റെ പാരമ്പര്യമാണെന്നും എന്നാല്‍ ബംഗളൂരുവില്‍ നടന്ന രണ്ട് ദിവസത്തെ പ്രതിപക്ഷ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നതരുമായി ഊഷ്മളമായ സംവദിക്കുന്നതായി കണ്ടപ്പോള്‍ അവര്‍ നിശ്ശബ്ദരായെന്നും പറഞ്ഞു. കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസിനെ (ടിഎംസി) തുടര്‍ച്ചയായി ലക്ഷ്യം വച്ചിട്ടുണ്ടെങ്കിലും, ബെംഗളൂരുവില്‍ നടന്ന യോഗത്തിന് ശേഷം പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട്, കോണ്‍ഗ്രസിനെ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രിയുടെ തീരുമാനം ബിജെപിക്കെതിരായ പോരാട്ടത്തിന് മുന്‍ഗണന നല്‍കാന്‍ തയ്യാറാണെന്ന് സൂചിപ്പിക്കുന്നു.
‘2024-ന് മുമ്പ് (ലോക്സഭാ തെരഞ്ഞെടുപ്പിന്) ഞങ്ങള്‍ ഒരു സഖ്യമുണ്ടാക്കിയതില്‍ എനിക്ക് സന്തോഷമുണ്ട്, ഒരു കസേരയും ഞാന്‍ കാര്യമാക്കുന്നില്ല. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപിയെ ഇനി സഹിക്കാനാവില്ല,പാര്‍ട്ടിയുടെ രാഷ്ട്രീയ കലണ്ടറിലെ ഏറ്റവും വലിയ സംഭവമായ ജൂലൈ 21 രക്തസാക്ഷി ദിന റാലിക്കായി കൊല്‍ക്കത്തയില്‍ ഒത്തുകൂടിയ ടിഎംസി പ്രവര്‍ത്തകരോട് മമത പറഞ്ഞു.
Post a Comment