സംഘപരിവാർ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തുന്ന ഭീകരതക്കെതിരെ രാജ്യം ജാഗ്രത പാലിക്കണമെന്ന് നാഷണൽ വുമൺസ് ലീഗ്

(www.kl14onlinenews.com)
(July -21-2023)

സംഘപരിവാർ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തുന്ന ഭീകരതക്കെതിരെ രാജ്യം ജാഗ്രത പാലിക്കണമെന്ന് നാഷണൽ വുമൺസ് ലീഗ്

മണിപ്പൂരിൽ കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടന്നു വരുന്ന അതിക്രമങ്ങളാണ് ഒടുവിലത്തേത്. ക്രിസ്ത്യാനികൾക്കെതിരെയായിരുന്നു ഇവിടെ സംഘ പരിവാറിന്റെ കൊടും ക്രൂരത. വീടുകളും പള്ളികളും വ്യാപകമായി ആക്രമിക്കപ്പെട്ടു. നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. വർഗീയവാദികളുടെ മുഖ്യ ലഷ്യo സ്ത്രീകളാണ്. അവർ പീഡനങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇരയാക്കപ്പെട്ട് കൊലപ്പെടുത്തി. രണ്ടു സ്ത്രീകളെ തെരുവിൽ നഗ്നരാക്കി മാനഭംഗപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ലോകം മുഴവൻ കണ്ടു. ഇന്ത്യ ലോകത്തിന് മുന്നിൽ തലകുനിച്ചു നില്ക്കേണ്ട നിലയിൽ കാര്യങ്ങൾ എത്തിച്ചത് തീവ്ര ദേശീയതയിൽ ഊറ്റം കൊള്ളുന്ന സംഘ പരിവാറാണ്. ലോകത്തിന് മുന്നിൽ രാജ്യം നാണം കെട്ടപ്പോൾ മാത്രമാണ് മണിപ്പൂർ വിഷയത്തിൽ പ്രത്യകരിക്കാൻ പ്രധാനമന്ത്രി തയ്യാറായത്. ഇത് തന്നെയാണ് ഗുജറാത്തിലും സംഭവിച്ചത്. അവിടെ ലക്ഷ്യം മുസ്ലീം ജനവിഭാഗമായിരുന്നു. ഒരു വിഭാഗത്തെ തെരഞ്ഞു പിടിച്ച് കൊലയും കൊള്ളയും തീവെയ്പും ബലാത്സംഗങ്ങളും നടത്തി. ബൾക്കീസ് ബാനുവിന്റെ വെളിപ്പെടുത്തലുകൾ രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഗുജറാത്തിലും മണിപ്പൂരിലും ഉൾപ്പടെ ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നിയമ സംരക്ഷണം ലഭിക്കുന്നില്ല. സംഘ പരിവാറിനൊപ്പമാണ്
കോടതികൾ ഒഴികെയുളള നിയമ സംവിധാനങ്ങൾ. ആക്രമികളെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ്
കേരളത്തിലും സംഘ പരിവാർ അണികളിൽ നിന്നും ഉണ്ടാകുന്നത്. ഇത് ആശങ്കാജനകമാണ്. ഇതിനെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്നും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരും മണിപ്പൂർ സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് നാഷണൽ വുമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം ഹസീന ടീച്ചർ പ്രസ്താവനയിൽ
ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post