(www.kl14onlinenews.com)
(July -22-2023)
കാസര്‍കോട് മെഡിക്കല്‍
കാസർകോട്: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ജില്ല കലക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവ. മെഡിക്കല്‍ കോളജ് അവലോകന യോഗം തീരുമാനിച്ചു. കോളജിന്റെ നിര്‍മാണ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് എല്ലാമാസവും യോഗം ചേരുമെന്ന് കലക്ടര്‍ അറിയിച്ചു. നിര്‍മാണം കലക്ടര്‍ സന്ദര്‍ശിച്ച് വിലയിരുത്തും.
അക്കാദമിക ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് താൽക്കാലിക എച്ച്.ടി വൈദ്യുതി കണക്ഷന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ലഭ്യമാക്കിയ എട്ടുകോടി രൂപ വിനിയോഗിച്ച് കേരള ജല അതോറിറ്റി മെഡിക്കല്‍ കോളജ് കുടിവെള്ള വിതരണ പദ്ധതി പൂര്‍ത്തീകരിക്കും. അതോറിറ്റിയുടെ ജലവിതരണ പദ്ധതി നാലു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ജില്ല കലക്ടര്‍ നിർദേശം നല്കി. കോളജിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഗേള്‍സ് ഹോസ്റ്റല്‍, ടീച്ചേഴ്സ് ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മാണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും. 500 കിടക്കകളോടെയുള്ള ആശുപത്രി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാമ്പത്തികാനുമതി തേടും. 162 കോടി രൂപയാണ് മെഡിക്കല്‍ കോളജിന് കിഫ്ബി വകയിരുത്തിയത്.
Post a Comment