(www.kl14onlinenews.com)
(July -02-2023)
പാലക്കാട് പല്ലശ്ശനയില്‍ ആചാരത്തിന്റെ പേരില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. ഇവരുടെ അയല്‍വാസിയായ സുഭാഷാണ് പിടിയിലായത്. ഇയാൾക്കെതിരെ ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയും നല്‍കിയ പരാതിയിലാണ് നടപടി. ജൂൺ 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
വധൂവരന്മാര്‍ ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെയാണ് സുഭാഷ് പിന്നില്‍ നിന്ന് ഇരുവരുടെയും തല കൂട്ടിമുട്ടിച്ചത്. ശക്തമായി ഇടിയില്‍ വേദനിച്ച് നിറകണ്ണുകളോടെയാണ് വധു വീട്ടിലേക്ക് കയറിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വലിയ ചർച്ചയായി. ഇതിനിടെ ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു പെൺകുട്ടിക്കും ആചാരങ്ങളുടെ പേരിൽ ഇത്തരം അനുഭവം ഉണ്ടാകരുതെന്നായിരുന്നു സജ്ലയുടെ പ്രതികരണം. സംഭവം ശ്രദ്ധയില്‍പ്പെട്ട വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
Post a Comment