(www.kl14onlinenews.com)
(July -03-2023)
കണ്ണൂർ: ബന്ധുക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, യുവാവ് ജീവനൊടുക്കി. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താ(47)ണ് തൂങ്ങിമരിച്ചത്.
കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരൻ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവരുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇയാളുടെ സഹോദരനും സഹോദരന്റെ ഭാര്യക്കും ആറ് വയസ്സുള്ള മകനും പൊള്ളലേറ്റു. തീയിട്ടതിനു ശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു.
പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment