മദ്യവർജനമാണ് സർക്കാർ നയം, ആരോപണങ്ങൾ അടിസ്ഥാനരഹിതം; എം.ബി രാജേഷ്

(www.kl14onlinenews.com)
(July -28-2023)

'മദ്യവർജനമാണ് സർക്കാർ നയം, ആരോപണങ്ങൾ അടിസ്ഥാനരഹിതം'; എം.ബി രാജേഷ്
തിരുവനന്തപുരം :
സംസ്ഥാനത്തെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എം.ബി രാജേഷ്. മദ്യവർജനമാണ് ഇടതുസർക്കാരിന്റെ നയമെന്നും യാഥാർത്ഥ്യ ബോധത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളുചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനാണ് പുതിയ നയം ഊന്നൽ നൽകുന്നതെന്നും, സംസ്ഥാനത്ത് മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം കേരളത്തെ അപകീർത്തിപ്പെടുത്തുന്നണെന്നും മന്ത്രി പറഞ്ഞു.

അയൽ സംസ്ഥാനങ്ങളിലെ മദ്യഷാപ്പുകളും മദ്യ ഉപഭോഗവും താരതമ്യം ചെയ്താണ് എക്സൈസ് മന്ത്രി മദ്യനയത്തെ ന്യായീകരിച്ചത്. കർണാടകയിൽ 3980ഉം തമിഴ്‌നാട്ടിൽ 6380ഉം ഔട്ട്‌ലെറ്റുകളുള്ളപ്പോൾ കേരത്തിൽ 309 ഔട്ട്‌ലെറ്റുകൾ മാത്രമാണുള്ളത്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന് പറഞ്ഞ മന്ത്രി മദ്യവർജനമാണ് ഇടതുപക്ഷ നയമെന്ന് ആവർത്തിച്ചു.

Post a Comment

Previous Post Next Post