വിദ്വേഷ മുദ്രാവാക്യം;
നവമാധ്യമത്തിലൂടെ ആക്ഷേപം യുവാവിനെതിരെ പരാതി നൽകി
മേൽപറമ്പ: കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് മണിപ്പൂർ പ്രതിഷേധ റാലിയിൽ വിളിക്കപ്പെട്ട മുദ്രാവാക്യവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകനും ജില്ലാ ജനകീയ നീതി വേദി ജില്ലാ പ്രസിഡണ്ടുമായ സൈഫുദ്ദീൻ കെ മാക്കോട് എഫ്ബിയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് കീഴെ അപകീർത്തികരമായ രീതിയിൽ പ്രതികരിക്കുകയും വർഗീയ മുദ്രാവാക്യത്തെ അനുകൂലിക്കുകയും ചെയ്ത മേൽ പറമ്പ വള്ളിയോട് താമസിക്കുന്ന ചെമ്പിരിക്ക ഇസ്മായിലിന്റെ മകൻ മുഹമദ് ഇർശാദിനെതിരെ സൈഫുദ്ദീ കെ മാക്കോട് പരാതി നൽകി.
സമൂഹത്തിൽ വർഗീയ ചേരിതിരിവിന് പ്രചോദനം നൽകുകയും മതനിരക്ഷേപത പുലർത്തുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ഇത്തരം യുവാക്കൾക്കെതിരെ ശക്തമായ നിയമ നടപടികൾ കൈകൊളളണമെന്ന് ബേക്കൽ ഡി വൈ എസ് പി ഡോക്ടർ സി കെ സുനിൽ കുമാറിനു നൽകിയ പരാതിയിൽ ആവശ്യപ്പെടുകയും, പരാതി തുടർ നടപടി ക്കായി മേൽപറമ്പ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായും ഡി വൈ എസ് പി അറിയിച്ചു.
Post a Comment