(www.kl14onlinenews.com)
(July -28-2023)
കൊച്ചി: പീഡനത്തിന് എപ്പോള്‍ ഇരയായാലും അന്വേഷിക്കണമെന്ന് ഹൈക്കോടതി. കുട്ടിയായിരിക്കെ പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയായ ശേഷം വെളിപ്പെടുത്തിയാലും അന്വേഷിക്കണം. ഇക്കാരണത്താല്‍ കേസില്‍ അലംഭാവം കാണിക്കരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പിതാവിനെ കീഴ്‌കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
ജസ്റ്റിസ് പി.ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് സി.എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് നിരീക്ഷണം. ഇത്തരം കേസുകളില്‍ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങള്‍ പല സാഹചര്യങ്ങള്‍കൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂര്‍ത്തിയായ ശേഷം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് തെറ്റാണെന്ന് കരുതാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓരോ കേസും വസ്തുതയും സാഹചര്യവും അനുസരിച്ച് വേണം പരിഗണിക്കാനെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പിതാവിനെ കീഴ്‌കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
Post a Comment