കടൽ ക്ഷോഭം രൂക്ഷമാകുന്ന കോയിപാടിയിൽ ശാശ്വത പരിഹാരം വേണം-യൂത്ത് ലീഗ്

(www.kl14onlinenews.com)
(July -06-2023)

കടൽ ക്ഷോഭം രൂക്ഷമാകുന്ന കോയിപാടിയിൽ ശാശ്വത പരിഹാരം വേണം-യൂത്ത് ലീഗ്
  
കുമ്പള: കടൽക്ഷോഭം രൂക്ഷമാകുന്ന കോയിപ്പാടി കടപ്പുറത്ത് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 2020/21 സംസ്ഥാന ബജറ്റിൽ കടൽ ഭിത്തി നിർമിക്കാൻ 2 കോടി രൂപ അനുവദിച്ചു എൻങ്കിലും ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി കൊണ്ടാണ് ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്.

ഇതിൽ അപാകതയുണ്ടന്ന് ചുണ്ടി കാണിച്ചു നാട്ടുകാരും MLA യും അടക്കം  മന്ത്രിയെ സമീപിച്ചിട്ടുണ്ടായിരുന്നു
ജിയോ ബാഗ് ഉപയോഗിച്ച്  കടൽ ക്ഷോഭം തടയാൻ നടപടി എടുക്കണമെന്ന് മാസങ്ങൾക്ക് മുൻപേ ഗ്രാമ പഞ്ചായത്തും MLA യും  ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഡ് ആവശ്യപ്പെട്ടിരുന്നു സർക്കാരിൻ്റെ ഭാഗത്ത് നിന്ന് യാതൊരു  നടപടിയും ഉണ്ടായില്ല.
നാമമാത്രമായ സ്ഥലത്ത് മാത്രമേ ജിയോ ബാഗ് ഉപയോഗിച്ചിട്ടുള്ളൂ.

കടൽ ക്ഷോഭം രൂക്ഷമായ ഈ സമയത്ത് അടിയന്തര ഇടപെടലുകൾ നടത്താനും ജിയോ ബാഗ് ഉപയോഗിച്ച് കൊണ്ട് സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ട ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് തയാറാകണം

അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തികൊണ്ട് ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post