(www.kl14onlinenews.com)
(July -26-2023)
കാസർകോട് :യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണിപ്പുർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി. കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുൽ സലാമിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അറിയിച്ചു.
മുസ്‍ലിം ലീഗിന്റെ ആശയങ്ങൾക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽനിന്നു വ്യതിചലിച്ചും പ്രവർത്തിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുൽ സലാം ചെയ്തതു മാപ്പർഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയിൽ അറിയിച്ചു
Post a Comment