(www.kl14onlinenews.com)
(July -26-2023)
തിരുവനന്തപുരം :
മൈക്ക് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ തുടര്‍നടപടി വേണ്ടെന്നും സുരക്ഷ പരിശോധന മതിയെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കി. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടയ്ക്ക് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നല്‍കാതെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് പ്രതി, കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ബോധപൂര്‍വം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. സംഭവത്തില്‍ മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Post a Comment