(www.kl14onlinenews.com)
(July -20-2023)
കാസർകോട് മെഡിക്കൽ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി സമരരംഗത്തുള്ളവർക്ക് ഐക്യദാർഢ്യ; ടിപ്പുസുൽത്താൻ യൂത്ത് വിങ്
കാസർകോട് :
എല്ലാ ആൾക്കാർക്കും രാഷ്ട്രീയമുണ്ട് മതമുണ്ട് ജാതിയുണ്ട്… ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ അമ്പലത്തിലോ പള്ളിയിലോ പാർട്ടി ഓഫീസുകളിലോ കൊണ്ട് പോയൽ ഒരു കാര്യവുമില്ല… ജനങ്ങളുടെ ആയുരാരോഗ്യത്തിന് വേണ്ടത് ചികിത്സ… സാധാരണരീതിയിൽ ആണെങ്കിലും എമർജൻസി ആണെങ്കിലും ചികിത്സയ്ക്ക് നമ്മൾക്ക് വേണ്ടത്എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കൽ കോളേജ് അതിനുവേണ്ടി നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ടിപ്പുസുൽത്താൻ യൂത്ത് വിങ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു ആരോഗ്യ മേഖലയിൽ കാസർഗോഡ് നേരിടുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാവണം മെഡിക്കൽ കോളേജിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുക കിടത്തി ചികിത്സ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് M. B.K യുടെ നേതൃത്വത്തിൽ ജൂലൈ 29 ശനിയാഴ്ച രാവിലെ 10 മണിക്ക് മെഡിക്കൽ കോളജിനു സമീപം നിരാഹാര സമരം ദയാബായി അമ്മ ഉദ്ഘാടനം ചെയ്യുന്നു ഈ സമരത്തിന് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതായി ടിപ്പു സുൽത്താൻ യൂത്ത് വിങ് ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു മുഴുവൻ ജനാധിപത്യ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതംചെയ്യുന്നു
യോഗത്തിൽ ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു അസ്ലം അണങ്കൂർ
ശരീഫ് മല്ലം അലി മേൽപ്പറമ്പ് റിസാൻ ദേളി പള്ളു അണങ്കൂർ എന്നിവർ സംസാരിച്ചു
മനാസ് പാലിച്ചിയടുക്കം സ്വാഗതവും കുഞ്ഞാമത് മാങ്ങാട് നന്ദിയും പറഞ്ഞു ..
Post a Comment