(www.kl14onlinenews.com)
(July -20-2023)
കാസർകോട്: വാഹന പരിശോധനിക്കിടെ പൊലീസ് വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു ഓടിയപ്പോയ യുവാവിനെതിരെ കേസെടുത്തു. ചെട്ടുംകുഴിയിലെ മുഹമ്മദ് ഷബീറിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉളിയത്തടുക്ക ജംക‍്ഷനിൽ എസ്ഐ ശങ്കപ്പ ഗൗഡയുടെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെയാണ് ഭീഷണിപ്പെടുത്തി വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത് രക്ഷപ്പെട്ടത്. പൊലീസിന്റെ കൃത്യനിർവഹണ തടസ്സപ്പെടുത്തി എന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Post a Comment