(www.kl14onlinenews.com)
(July -23-2023)
ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം പുതുപ്പള്ളിയിൽ ആര് സ്ഥാനാത്ഥിയാകുമെന്ന് ചർച്ചകൾ നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി അച്ചു ഉമ്മൻ. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ പറഞ്ഞു. അപ്പ കഴിഞ്ഞാൽ ചാണ്ടി ഉമ്മൻ ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും അച്ചു ഉമ്മൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അതേസമയം, പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി ആര് വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബം തീരുമാനിക്കട്ടെയെന്നും സുധാകരൻ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപള്ളി മണ്ഡലത്തിലേക്കാണ് തിരെഞ്ഞെടുപ്പ് നടക്കുന്നത്.
ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കില്ല. കുടുംബം പറയുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ മകനാണോ മകളാണോ പിൻഗാമിയാകുകയെന്ന ചോദ്യത്തിനായിരുന്നു സുധാകരന്റെ മറുപടി.
അതേ സമയം,പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടൊ എന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാണം. അതിനുള്ള ഔന്നത്യം ഇടതുമുന്നണി കാണിക്കണമെന്നും കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു.
മത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ബിജെപിയും ചിന്തിക്കണം. പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുന്നതിന് മുമ്പ് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായം പറഞ്ഞത് ശരിയായില്ല. കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
Post a Comment