(www.kl14onlinenews.com)
(July -09-2023)
കമ്പാർ ഉജൂർകുളത്തിൽ
കാസർകോട്: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശി രജീഷ് (21) ആണ് മരിച്ചത്. കമ്പാർ ഉജൂർകുളത്തിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ രജീഷ് മുങ്ങിത്താഴുകയായിരുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്ന് കുളിക്കാൻ എത്തിയവരും ഇവിടെ ഉണ്ടായിരുന്നു. പ്രദേശവാസികളും കുളിക്കാൻ എത്തിയവരും ചേർന്ന് തിരച്ചിൽ നടത്തി യുവാവിനെ പുറത്തെടുത്ത് ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിരവധി പേർ നീന്തുന്നതിനും കുളിക്കുന്നതിനുമായി ഉജൂർകുളത്തിൽ സ്ഥിരമായി എത്താറുണ്ട്. മീൻപിടുത്ത തൊഴിലാളിയാണ് മരിച്ച രജീഷ്.നെല്ലിക്കുന്ന് കടപ്പുറം സ്വദേശി രവി - ശോഭ ദമ്പതികളുടെ മകനാണ്.
Post a Comment