ഏക സിവിൽ കോഡ് അരക്ഷിതാവസ്ഥ സൃഷ്ടിക്കും; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കി കാന്തപുരം

(www.kl14onlinenews.com)
(July -08-2023)

ഏക സിവിൽ കോഡ് അരക്ഷിതാവസ്ഥ സൃഷ്ടിക്കും; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കി കാന്തപുരം

കോഴിക്കോട്:ഏക സിവിൽ കോഡിലെ ആശങ്കകൾ അറിയിച്ച് കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിയമ കമ്മിഷനും നിവേദനം നൽകി. ഏക സിവിൽ കോഡ് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു.

മതേതര ജനാധിപത്യ രാജ്യത്തു ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഏക സിവിൽ കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ബഹുസ്വര സമൂഹത്തിനു ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നിഷേധമാണെന്നും നേരത്തെ കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു.

വ്യക്തിനിയമങ്ങളിൽ പോരായ്മകള്‍ സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടെങ്കിൽ അതതു മത നേതൃത്വങ്ങളുമായി ഒരുമിച്ചിരുന്ന് പരിഹാരം കാണാൻ ശ്രമിക്കണം. ഏതെങ്കിലും വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളെ സമൂഹത്തിനു മുന്നിൽ ചർച്ചയ്‌ക്കിടുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. വിവിധ ഗോത്ര വിഭാഗങ്ങൾ ഏക സിവിൽ കോഡിൽ ആശങ്ക അറിയിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഇത്തരം വിഭാഗങ്ങളുടെ ആശങ്കകൾ മുന്നിൽകണ്ടു നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണം.’’– കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post