(www.kl14onlinenews.com)
(July -21-2023)
കാസർകോട് : നെല്ലിക്കട്ട പി.ബി.എം. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ തയ്‌ക്കൊണ്ടോ യെല്ലോ ബെൽറ്റ് എക്സാമിൽ പങ്കെടുത്തു വിജയിച്ച 92-ഓളം വിദ്യാർത്ഥികൾക്ക് വേൾഡ് തയ്‌ക്കൊണ്ടോ അംഗീകൃത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇന്റർനാഷണൽ മാസ്റ്റർ ഡോ. അനിൽ കുമാർ വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റ് വിതരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം അധ്യക്ഷത വഹിച്ചു.
പരിപാടി അഡ്മിനിസ്ട്രേറ്റർ എം.എ. മക്കാർ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജയരാജ്, അക്കാഡമിക് കോർഡിനേറ്റർ രമ, അസിസ്റ്റന്റ് ട്രെയിനർ സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.
Post a Comment