(www.kl14onlinenews.com)
(July -11-2023)
മേൽപറമ്പ്:പ്രാദേശിക പാർട്ടി ഓഫീസുകളെ പൊതുജനസഹായ കേന്ദ്രങ്ങളാക്കുന്നത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനസഹായി കേന്ദ്രം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് മുസ്ലിംയൂത്ത് പ്രസിഡന്റ് അബൂബക്കർ കടങ്കോട് അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കാദർ കളനാട്, ജനറൽ സെക്രട്ടറി ടി ഡി കബീർ,യൂത്ത് ലീഗ് ജില്ലാ ട്രഷർ ഷാനവാസ്, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം അൻവർ കോളിയടുക്കം,മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാറായ സി എം മുസ്തഫ, കെടി നിയാസ്, സെക്രട്ടറി മാറായ സി എച്ച് മുഹമ്മദ്, അഫ്സൽ സിസുലു , യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, മുസ്ലിം ലീഗ് 18ആം വാർഡ് സെക്രട്ടറി എംഎംകെ ഹനീഫ് തുടങ്ങിയർ പ്രസംഗിച്ചു. യുത്ത് ലീഗ് പഞ്ചായത് ട്രഷറർ ഉബൈദ് നാലപ്പാട് നന്ദി പറഞ്ഞു.
Post a Comment