കണ്ണൂരിൽ ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രികനായ ഒരാള്‍ മരിച്ചു

(www.kl14onlinenews.com)
(July -11-2023)

കണ്ണൂരിൽ ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം;
ബസ് യാത്രികനായ ഒരാള്‍ മരിച്ചു

കണ്ണൂര്‍: തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ബസ് യാത്രികനായ ഒരാള്‍ മരിച്ചു. അപകടത്തില്‍ ബസ് തലകീഴായി മറിഞ്ഞു. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കല്ലട ബസ്സും, കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി വരികയായിരുന്നു ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരു വാഹനത്തിലെയും ഡ്രൈവര്‍മാര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു.

അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പലരെയും ഡിസ്ചാര്‍ജ് ചെയ്തു. മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 പേരില്‍ 9 പേരെയും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11 പേരില്‍ 6 പേരെയും ഡിസ്ചാര്‍ജ് ചെയ്തു. പരുക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മണിപ്പാലില്‍ നിന്ന് തിരുവല്ലയിലേക്കായിരുന്നു കല്ലട ബസിന്റെ യാത്ര. മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാര്‍ഥികളും ബസിലുണ്ടായിരുന്നു. ബസിന്റെ പിന്നിലാണ് ലോറി ഇടിച്ചത്.

Post a Comment

Previous Post Next Post