എസ്.വൈ.എസ് സാന്ത്വനം മുക്കൂട് യൂണിറ്റിന്റെ കീഴിൽ സൗജന്യ മെഡിക്കൽക്യാമ്പ് ജൂലായ് 12ന്; എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്യും

(www.kl14onlinenews.com)
(July -07-2023)

എസ്.വൈ.എസ് സാന്ത്വനം മുക്കൂട് യൂണിറ്റിന്റെ കീഴിൽ സൗജന്യ മെഡിക്കൽക്യാമ്പ് ജൂലായ് 12ന്; എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്യും
അജാനൂർ : എസ് വൈ എസ് സാന്ത്വനം മുക്കൂട് യൂണിറ്റിന്റെയും , സിംസ് ഹോസ്പിറ്റൽ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ മുക്കൂട് ഗസ്സാലി അക്കാദമി ഹാളിൽ വെച്ച് ജൂലൈ 12 രാവിലെ 9 മണിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും . എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും . മിംസിന്റെ മൊബൈൽ ക്ലിനിക്കിന്റെ ഭാഗമായ ബസ്സ് തന്നെ എത്തുന്നത് കൊണ്ട് ക്യാമ്പിൽ എത്തുന്നവർക്ക് നിരവധി ടെസ്റ്റുകളും സൗജന്യമായി ലഭിക്കും . അത്യാവശ്യമുള്ള മെഡിസിനും സൗജന്യമായി നൽകും . മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക . വിശദ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക : 8893397420, 9747619191 , 9961650650

Post a Comment

Previous Post Next Post