സൗജന്യ ബസ് യാത്ര ലഭിക്കാന്‍ ബുര്‍ഖ ധരിച്ച് ഹിന്ദു യുവാവ്

(www.kl14onlinenews.com)
(July -07-2023)

സൗജന്യ ബസ് യാത്ര ലഭിക്കാന്‍ ബുര്‍ഖ ധരിച്ച് ഹിന്ദു യുവാവ്
കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ ഒരു ബസ് സ്റ്റോപ്പില്‍ ബുര്‍ഖ ധരിച്ച ഹിന്ദു യുവാവിനെ കണ്ടെത്തി. കര്‍ണാടക സര്‍ക്കാരിന്റെ ശക്തി യോജന പ്രകാരം സൗജന്യ ബസ് യാത്ര ലഭിക്കുന്നതിന് വേണ്ടിയാണ് വീരഭദ്രയ്യ മഠപതി എന്നയാള്‍ ബുര്‍ഖ ധരിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വീരഭദ്രയ്യ ബസ് സ്റ്റോപ്പില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇയാളെ ചോദ്യം ചെയ്തത്. ഭിക്ഷാടനത്തിനായാണ് താന്‍ ബുര്‍ഖ ധരിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ വിശദീകരണം ആര്‍ക്കും വിശ്വാസയോഗ്യമായിരുന്നില്ല. ശക്തി യോജന പ്രകാരം സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാന്‍ തന്നെയായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത് സാധൂകരിക്കാനെന്നോണം ഒരു സ്ത്രീയുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും വീരഭദ്രയ്യയുടെ കൈവശം ഉണ്ടായിരുന്നു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നല്‍കിയ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ ബസ് സര്‍വീസ് എന്നത്‌

Post a Comment

Previous Post Next Post