'ഇന്റർവെൽ' കാസർകോട്- GHSS ബാച്ച് 2006-2007 കൂട്ടായ്മ സംഘടിപ്പിക്കുന്നു

(www.kl14onlinenews.com)
(June-26-2023)

'ഇന്റർവെൽ' കാസർകോട്- GHSS ബാച്ച് 2006-2007 കൂട്ടായ്മ സംഘടിപ്പിക്കുന്നു
കാസർകോട് :ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും സംഗമിക്കുന്നു.. കാസറഗോഡ് ജീഎച്ച് എസ്സ് 2006- 2007ലെ എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് 2023 ജൂലൈ രണ്ടിന് "ഇന്റർവെൽ'' എന്ന പേരിൽ GHSS സ്കൂളിൽ സംഗമിക്കുന്നത്.

"ഇന്റർവെൽ'' സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ആദരിക്കൽ ചടങ്ങുകളും അരങ്ങേറും..GHSS സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഗമിക്കൽ വേദിയായിരിക്കുമെന്ന് കമ്മിറ്റിയംഗങ്ങൾ പറഞ്ഞു..

പരിപാടിയുടെ ഭാഗമായി GHSSൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വാട്ടർ കൂളർ സംവിധാനവും ഒരുക്കും ഇത് അവിടെ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾക്ക് വലിയ ആശ്വാസമാവും..

2006-2007 SSLC ബാച്ചിലെ പരീക്ഷയെഴുതി റിസൽറ്റിന് കാത്തിരിക്കെ അപകടത്തിൽ മരണപ്പെട്ടുപോയ പ്രിയ സഹപാഠി ബദറുൽ മുനീറിന്റെ പേരിലായിരിക്കും വാട്ടർ കൂളർ സംവിധാനം ഒരുക്കുക..

യോഗത്തിൽ കമ്മിറ്റിയംഗങ്ങളായ ജിസ്മോൻ സുലൈമാൻ അനീഷ് സൗമ്യ സുമിത മുസ്തഫ നസ്‌റാന എന്നിവർ സംബന്ധിച്ചു..

Post a Comment

Previous Post Next Post