ജനകീയ സദസ്സും,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് കാസർകോട് ഗവണ്മെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ

(www.kl14onlinenews.com)
(June-26-2023)

ജനകീയ സദസ്സും,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് കാസർകോട് ഗവണ്മെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ
വിദ്യാനഗർ: കാസർകോട് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കാസർഗോഡ് ജില്ലാ യുവജന കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജനകീയ സദസ്സും,ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പുതുതലമുറയെ കാർന്നു തിന്നുന്ന ലഹരി ഉൽപ്പന്നങ്ങൾ നാളത്തെ പ്രതീക്ഷകളെ ഇല്ലായ്മ ചെയ്യുന്നവയാണ്. അതിനാൽ ഇത്തരം ലഹരി ഉൽപ്പന്നങ്ങളെ സമൂഹത്തിൽ നിന്നും തുടയ്ച്ചു മാറ്റേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ കടമയാണ് എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാസറഗോഡ് ജില്ലാ യുവജന കേന്ദ്രം
യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീമതി ഷിലാസ് പി സി യുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങിന് കാസറഗോഡ് ഗവണ്മെന്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ: ലിയാഖത്ത് അലി അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ബേബി ബാലകൃഷ്ണൻ
ലോക ലഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നല്ല നാളേകൾ പടുത്തുയർത്താൻ പ്രാപ്തരായ കൂട്ടായ്മയാണ് എൻ എസ് എസ് എന്നും ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ സമൂഹത്തിന് ഒരു മുതൽക്കൂട്ടാണെന്നും ശ്രീമതി ബേബി ബാലകൃഷ്ണൻ സംസാരിച്ചു.
ലഹരി വിരുദ്ധ പ്രതിഞ്ജയ്ക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ: ആസിഫ് ഇക്ബാൽ കാക്കശ്ശേരി നേതൃത്വം നൽകി. അഡ്വ: എൻ കെ മനോജ്‌
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്ത് സംസാരിച്ചു. ചടങ്ങിന് എൻ എസ് എസ് വൊളൻ്റീയർ സെക്രട്ടറി വൈഷ്ണവി വി നന്ദി അറിയിച്ചു സംസാരിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ: ആശാലത സി കെ വളന്റിയർ സെക്രട്ടറിമാരായ വൈശാഖ് എ, കിരൺ കുമാർ പി, അഞ്ജന എം, മേഘ, പ്രസാദ് ബി എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി

Post a Comment

Previous Post Next Post