(www.kl14onlinenews.com)
(June-25-2023)
തിയ്യ സമുദായ ശ്മശാനങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്നും കണ്ണൂർ കോർപറേഷൻ പിന്മാറണം: തിയ്യ മഹാസഭ
കണ്ണൂർ :
നൂറ്റാണ്ടുകളായി തിയ്യ സമുദായത്തിന്റെ പേരിൽ രേഖാമൂലം നിലനിൽക്കുന്ന കണ്ണൂർ കോർപറേഷന്റെ പരിധിയിൽ ഉള്ള ഒതേയത്ത് ശ്മശാനവും പയ്യാമ്പലം ശ്മശാനവും പിടിച്ചെടുക്കാനുള്ള കുൽസിത നിക്കത്തിൽ നിന്നും കോർപറേഷൻ പിന്മാറണമെന്ന് കണ്ണൂരിൽ ചേർന്ന തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു. കണ്ണൂർ നഗരത്തിൽ പരമ്പരാഗതമായി തിയ്യ സമുദായത്തിന്റെ പേരിൽ ഉള്ള ഏകദേശം മൂന്ന് ഏക്കറോളം വരുന്ന ഒതോയത്ത് ശ് മശാനത്തിൽ ഇപ്പോൾ കുറെ കാലമായി ശവ സംസ്കാരം നടക്കാറില്ല. അത് കൊണ്ട് തന്നെ കോടികൾ വിലമതിക്കുന്ന ഈ സ്ഥലം പിടിച്ചെടുത്ത് കോർപറേഷന്റെ വരുതിയിൽ ആക്കാൻ ഉള്ള ശക്തമായ ഗൂഢാലോചന നടക്കുന്നു. ഈ സ്ഥലം തിയ്യ സമുദായത്തിന് മാത്രം അവകാശപെട്ടതാണ് എന്ന് രേഖകൾ തെളിയിക്കുന്നു അത് കൊണ്ട് തന്നെ സ്ഥലം ഏറ്റെടുക്കുവാനുള്ള നീക്കത്തിൽ നിന്നും കണ്ണൂർ കോർപറേഷൻ പിന്മാറണമെന്നും അല്ലാത്ത പക്ഷം തിയ്യ മഹാസഭാ നിയമ നടപടികൾക്കും, ശക്തമായ സമര പരിപാടിൾക്കും നേതൃത്വം നല്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം മുന്നറിപ്പ് നൽകി.പയ്യാമ്പലം ശ്മ ശാനവും തിയ്യ സമുദായത്തിന്റെതാണ് എന്ന കാര്യം കോർപ്പറേഷൻ ഓർക്കണമെന്നും യോഗം ഓർമ്മപെടുത്തി. കണ്ണൂർ കൽപക റെസിഡൻസിയിൽ വെച്ച് നടന്ന തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സൗദാമിനി മലപ്പുറത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്‌തു. തിയ്യ മഹാസഭായുടെ പ്രവർത്തനം ശക്തമാക്കുവാനും എഡുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുവാനുള്ള പ്രവർത്തനം നടക്കുന്നതായിയും യോഗം വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ലക്ഷ്മണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി സുനിൽ കുമാർ ചാത്തമത്ത്,സംസ്ഥാന മീഡിയ ചെയർമാൻ എൻ ചന്ദ്രൻ പുതുക്കൈ, മീഡിയ കൺവീനർ ശ്രീനിവാസ് മങ്കട,കണ്ണൂർ ജില്ലാ പ്രസിഡന്റ് എം ടി പ്രകാശൻ, കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരൻ പണിക്കർ, മലപ്പുറം പ്രസിഡന്റ് പ്രേമാനന്ദൻ നെടുത്തൊടി,മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് പൊന്നാട്,കണ്ണൂർ ജില്ലാ സെക്രട്ടറി ഷാജി, ട്രെഷറർ പ്രസൂൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീവൻ മാഹി,ടി വി രാഘവൻ തിമിരി, കെ വി രാജൻ തൃക്കരിപ്പൂർ, പങ്കൻ തിരുരങ്ങാടി, വിജിൽ തളിപ്പറമ്പ്, ലക്ഷ്മണൻ മയ്യിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രെഷറർ സി കെ സദാനന്ദൻ യോഗത്തിന് നന്ദി പറഞ്ഞു.
Post a Comment