മയക്കുമരുന്ന് -ലഹരി സംഘങ്ങളെ ജനകീയമായി നേരിടും; എസ്ഡിപിഐ

(www.kl14onlinenews.com)
(June-25-2023)

മയക്കുമരുന്ന് -ലഹരി സംഘങ്ങളെ ജനകീയമായി നേരിടും; എസ്ഡിപിഐ
മൊഗ്രാൽ പുത്തൂർ :
ചൗക്കി ആസാദ്‌ നഗർ പ്രദേശത്തെ മയക്കു മരുന്ന് -ലഹരി സംഘങ്ങളെ ജനകീയമായി നേരിടുമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി.

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ മയക്കു മരുന്ന് സംഘത്തിന്റെ ശല്യം അതിരൂക്ഷമാണ്.അടുത്തിടെയായി ഈ സംഘങ്ങളിൽ നിന്ന് ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ ഏർപ്പെടുന്നവർക്ക് നേരെ അതിക്രമം നടന്നത്. കഴിഞ്ഞ ദിവസം യുവാവിനെ ലഹരി മാഫിയ സംഘം ഭീഷണി പെടുത്തിയത് ഇതിന്റെ തുടർച്ചയാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടാനും ലഹരി സംഘങ്ങളെ നിയന്ത്രിക്കാൻ രൂപീകരിച്ചിട്ടുള്ള ജനകീയ കൂട്ടായ്മകൾക്ക് പൂർണ പിന്തുണ നൽകാനും, ലഹരിഉപയോഗത്തിനെതിരെ കവലകൾ തോറും കാമ്പയിൻ സംഘടിപ്പിക്കാനും കമ്മിറ്റിയിൽ തീരുമാനമായി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ റഹ്മാൻ ആസാദ് നഗർ , സെക്രട്ടറി അസ്‌ക്കർ ചൗക്കി , എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post