(www.kl14onlinenews.com)
(June-25-2023)
മുസാഅദ-2025:
അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ മുസാഅദ-2025, ഖയാത്തത് റഹ്മ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. സ്ഥിര ഉപജീവന മാർഗം എന്ന നിലയിൽ പഞ്ചായത്തിൽ പെട്ട പാവപ്പെട്ട മൂന്നു കുടുംബങ്ങൾക്കാണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്. പരിപടിയിൽ അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ ജന. സെക്രട്ടറി പി കെ അഷ്‌റഫ്, കെഎംസിസി നേതാക്കളായ മുഹമ്മദ് ആലമ്പാടി, ഷഫീഖ് കൊവ്വൽ, മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ-മണ്ഡലം-പഞ്ചായത്ത് നേതാക്കൾ, വാർഡ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജീവ കാരുണ്യ പ്രവർത്തന രംഗത്ത് വളരെ സജീവമായ അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കൾ പ്രശംസിച്ചു.
Post a Comment