(www.kl14onlinenews.com)
(June-25-2023)
മയക്കുമരുന്ന് കുറ്റവാളികളെ പുറത്തിറക്കാൻ മാത്രം നിലകൊളളുന്ന ജാമ്യ മാഫിയ സംഘങ്ങളെ നിയന്ത്രിക്കണം - ജില്ലാ ജനകീയ നീതിവേദി
കാസർകോട് : ജില്ലയിൽ മാരക മയക്ക് മരുന്ന് വിപണനം നടത്തുന്ന ക്രിമിനലുകളെ പിടിച്ച് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയാൽ ഏത് വമ്പൻ കുറ്റവാളിയെയും, എത്രയും പെട്ടെന്ന് ജാമ്യം സമ്പാദിച്ച് പുറത്തിറക്കുന്നതിന് വേണ്ടി സ്ഥിരം ഒരു കൂട്ടം പേർ ഒരൊറ്റ നികുതി റസിഫ്റ്റ് കൊണ്ട് മാസത്തിൽ ഏറെയധികം ആളുകളെ ജാമ്യത്തിൽ ഇറക്കുന്നതായും
ഇങ്ങനെ ജാമ്യത്തിൽ ഇറക്കാൻ വേണ്ടി മാത്രം ഒരു മാഫിയ സംഘം കാസർകോട്, ഹോസ്ദുർഗ് കോടതികളിൽ സ്ഥിരമായി നിലകൊളളുകയാണെന്നും 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഈ ജാമ്യ മാഫിയ സംഘം ഈടാക്കുന്നതെന്നും ഇത്തരക്കാർക്ക് വേണ്ടി ചില അഭിഭാഷകന്മാരും , ഒറ്റപ്പെട്ട ചില പോലീസുകാരും കൂട്ട് നിൽക്കുന്നുവെന്നും,
നമ്മുടെ നാട്ടിൽ നിന്നും മയക്ക്മരുന്ന് മാഫിയകളെ ഇല്ലായ്മ ചെയ്യാൻ സർക്കാർ സംവിധാനങ്ങളും പൊതു സമൂഹവും കൂട്ടായി ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം ജാമ്യ മാഫിയ സംഘങ്ങൾ വിലസുന്നതെന്നതിനാൽ മേൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികൾ കൈകൊള്ളണമെന്ന് സംസ്ഥാന മുഖ്യമന്ത്രിക്കും, ഡിജിപിക്കും, സംസ്ഥാന നിയമന്ത്രിക്കും ജില്ലാ ജനകീയ നീതി വേദി ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Post a Comment